അരുവിക്കര ഗ്രാമപഞ്ചായത്തിലെ അഴീക്കോട് മലമുകൾ പ്രദേശത്തെ കിണറുകളിൽ വെള്ളം നിറയുന്നു. ഒരാഴ്ച കൊണ്ട് ഈ പ്രതിഭാസം തുടരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. മലമുകൾ പ്രദേശത്ത് 100 ൽ അധികം വീടുകൾ ആണ് ഉള്ളത്.
ഫാറൂഖ്, ഖലീൽ, ബഷീർ, ഷക്കീല, മുഹമ്മദ്. ബഷീർ, ഹുസൈൻ, ഷാജി തുടങ്ങി നിരവധി വീടുകളിലെ കിണറുകളിൽ വെള്ളം നിറയുന്നത്.
ഇതേ തുടർന്ന് പ്രദേശവാസികൾ വാട്ടർ അതോററ്റി, ഗ്രാമപഞ്ചായത്ത് തുടങ്ങി മറ്റ് അധികൃതർക്കും പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ജിയോളജി, വാട്ടർ അതോറിറ്റി അധികൃതർ എത്തി പരിശോധന നടത്തി ജലം ശേഖരിച്ചിട്ടുണ്ട്.
എന്നാൽ വെള്ളത്തിൽ ബ്ലീച്ചിങ് പൗഡർ ഗന്ധം ഒട്ടും തന്നെയില്ല എന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്തെ വാട്ടർ കണക്ഷനുകൾ അധികൃതർ രണ്ടാഴ്ചകൊണ്ട് നിർത്തിവെച്ചിരിക്കുകയാണ്.
എന്നാൽ ഇപ്പോഴും കിണറുകളിൽ വെള്ളം നിറയുകയാണ്. റോഡിൽ നിന്നും 200 അടി മുകളിലാണ് ഈ കുന്നും പ്രദേശം. 15 അടിയോളം ജലമാണ് കിണറുകളിൽ ഉയർന്നത്. എന്നാൽ വേലക്കാലങ്ങളിൽ പ്രദേശങ്ങളിലെ കിണറുകൾ വറ്റുകയാണ് പതിവ് എന്ന് വിട്ടുകാർ പറയുന്നു. ഇപ്പോൾ വേനൽ കാലമായതിൽ കിണറുകളിൽ വെള്ളം കയറുന്ന അത്ഭ്യത പ്രതിഭാസം എങ്ങനെയുണ്ടായി എന്ന സംശയത്തിലാണ് നാട്ടുകാർ.