Share this Article
പെരുങ്കാലയിലെ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി; വ്യാപകമായി കൃഷി നാശം
A herd of wildelephants descended on the inhabited area of ​​Perungala; Widespread crop damage

ഇടുക്കി ജില്ലാ ആസ്ഥാന മേഖലയ്ക്ക് സമീപം പെരുങ്കാലയിലെ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി; വ്യാപക കൃഷി നാശം. ഇന്നലെ വൈകുന്നേരം 6 മണിയോടെ ആയിരുന്നു സംഭവം.

ഇടുക്കി ജില്ലാ ആസ്ഥാന മേഖലയ്ക്ക് സമീപം പെരുങ്കാലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ പുലർച്ചയോടെയാണ് കാടുകയറ്റിയത്.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ ശൗര്യംകുഴിയിൽ വിനോദിൻ്റെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം മണിക്കൂറുകളോളം പ്രദേശത്തെ ഭീതിയിലാഴ്ത്തി. വിനോദിന്റെ കൃഷിയിടത്തിലും സമീപത്തെ നിരവധി പറമ്പുകളിലും കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു.

നാട്ടുകാരുടെ നേതൃത്വത്തിൽ ആനയെ തുരത്താൽ ശ്രമിച്ചെങ്കിലും പൂർണ്ണമായി വിജയിച്ചില്ല. തുടർന്ന് നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ചും മറ്റും ഏറെ നേരം നടത്തിയ ശ്രമത്തിനൊടുവിലാണ് ആനകൾ കാട്ടിലേക്ക് കയറിയത്.

രണ്ട് ദിവസം തുടർച്ചയായി ആനകൾ എത്തിയതായാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. അതേസമയം ഇതുവരെയും കാട്ടാന ഇറങ്ങാതെ പ്രദേശത്ത് ആനയിറങ്ങിയതും വനാതിർത്തിയിൽ തമ്പടിക്കുന്നതും നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 

അതേസമയം കോടാനുകോടി രൂപ കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ വനംവകുപ്പിന് ലഭ്യമാകുമ്പോൾ ജനവാസ മേഖലയിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്നുകയറ്റം തടയാൻ വനം വകുപ്പ്  യാതൊരുവിധ സുരക്ഷക്രമീകരണങ്ങളും ഒരുക്കാൻ നടപടി കൈക്കൊള്ളുന്നില്ലായെന്നും ആക്ഷേപം ഉയരുന്നുണ്ട്. 

കടുത്ത വേനലിൽ ഉൾവനങ്ങളിൽ നീർച്ചാലുകൾ വറ്റിയതും കാടുകളിൽ ഭക്ഷ്യക്ഷാമം രൂക്ഷമായതുമാണ് കാട്ടാനകൾ ജനവാസമേഖലയിലേയ്ക്ക് ഇറങ്ങാൻ പ്രധാന കാരണം. 

കാട്ടിലെ വിഭവക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കുകയും വരൾച്ച ശക്തമാകുന്ന പശ്ചാത്തലത്തിൽ ജലക്ഷാമം പരിഹരിക്കാൻ വനംവകുപ്പ് കാട്ടിൽ നിർമ്മിച്ച കുളങ്ങൾ അടിയന്തരമായി നവീകരിക്കാൻ നടപടിയെടുക്കുകയും ചെയ്താൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്നാതാണ് വസ്തുത.    

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories