കൊല്ലം അഞ്ചലിൽ വൻ തീപിടുത്തം. അഞ്ചൽ ചന്തയിൽ ഹരിത കർമ്മ സേന ശേഖരിച്ചുവച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിലാണ് തീപിടിച്ചത് . രാത്രി 11 മണിക്കായിരുന്നു സംഭവം.
അഞ്ചൽ ചന്തയിലാണ് രാത്രി 11 മണിയോടെ തീപിടിച്ചത്. അഞ്ചൽ പഞ്ചായത്തിലെ ഹരിത കർമ്മസേന പ്രവർത്തകർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കുകളിൽ കെട്ടി ചന്തയിൽ സൂക്ഷിച്ച് വെച്ചിരുന്നതാണ് തീപിടിച്ചത്.
തീ പടരുന്നത് കൊണ്ട് നാട്ടുകാരാണ് ഫയർഫോഴ്സിൽ വിവരമറിയിച്ചത്.പുനലൂരിൽ നിന്നും എത്തിയ ഒരു യൂണിറ്റ് ഫയർഫോഴ്സിലെ വെള്ളം തീർന്നിട്ടും തീ നിയന്ത്രിക്കാൻ കഴിഞ്ഞില്ല . പിന്നീട് കടയ്ക്കലിൽ നിന്ന് വീണ്ടും ഒരു യൂണിറ്റ് എത്തിയെങ്കിലും അതിലെയും വെള്ളം തീർന്നു .
ഇതോടെ പ്രദേശത്തെ ജലസ്രോതസ്സുകളിൽ നിന്നും വെള്ളം ശേഖരിക്കുകയും കുന്നിക്കോട് ഫയർ സ്റ്റേഷനിൽ നിന്നും ഒരു യൂണിറ്റ് എത്തിഏറെ ശ്രമപ്പെട്ട് പുലർച്ചെ ഒന്നര മണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഏതോ സാമൂഹികരുദ്ധൻ തീയിട്ടതാകാം എന്നാണ് ചന്തയ്ക്കുള്ളിലെ വ്യാപാരികൾ പറയുന്നത്.