Share this Article
അതിരപ്പള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം
Another wild elephant attack in Athirappalli

തൃശ്ശൂര്‍ അതിരപ്പള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം.  പ്ലാന്‍റേഷൻ കോർപറേഷനിലെ ക്വോര്‍ട്ടേഴ്സിന്‍റെ വാതില്‍ തകര്‍ത്ത്  കാട്ടാന കൂട്ടം അകത്ത് കയറി. അതിരപ്പള്ളി പ്ലാന്‍റേഷൻ കോർപറേഷൻ വെൽഫയർ ഓഫീസറുടെ ക്വോര്‍ട്ടേഴ്സ് ആണ് ആനക്കൂട്ടം ആക്രമിച്ചത്. 

ഇന്നലെ രാത്രിയാണ് കാട്ടാനക്കൂട്ടം ക്വോര്‍ട്ടേഴ്സിനുള്ളില്‍ കയറി ആക്രമണം അഴിച്ചുവിട്ടത്.  രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് ക്വോര്‍ട്ടേഴ്സ് ആന ആക്രമിച്ച വിവരം ആദ്യം മനസിലാക്കുന്നത്. ഇവരാണ് നാട്ടുകാരെ വിവരമറിയിച്ചത്. 

പല ഉപകരണങ്ങളും വീട്ടുപയോഗത്തിനുള്ള സാധനങ്ങളും നശിപ്പിച്ച നിലയിലാണ്.ഫര്‍ണിച്ചറുകളും മറ്റും തകര്‍ത്തിട്ടിട്ടുണ്ട്.കാട്ടാനക്കൂട്ടം വീടിനകത്ത് കയറിയ സമയത്ത് വെല്‍ഫെയര്‍ ഓഫീസര്‍ ലീവായതിനാല്‍ ക്വോര്‍ട്ടേഴ്സില്‍  ആരുമുണ്ടായിരുന്നില്ല. അതിനാല്‍  വലിയ അപകടമാണ് ഒഴിവായത്. പ്ലാന്‍റേഷൻ തോട്ടത്തിനോട് ചേര്‍ന്നാണ് ഈ വീടുള്ളത്. കഴിഞ്ഞ ദിവസം തുമ്പൂര്‍ മുഴിയില്‍ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചുരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories