കൊക്കോ പരിപ്പിന് പൊന്നും വില വിലയുള്ളപ്പോൾ വിളവില്ല. ഹൈറേഞ്ചിലെ കൊക്കോ കർഷകർക്ക് എക്കാലവും ദുരിതം മാത്രം . പച്ച കൊക്കോയ്ക്ക് ഒരു കിലോ 190 രൂപയും, കൊക്കോ പരിപ്പിന് കിലോയ്ക്ക് 525രൂപ വരെയും ഹൈറേഞ്ചിൽ പലയിടത്തും ഇപ്പോൾ വില ലഭിക്കുന്നുണ്ട്. എന്നാൽ ഉല്പാദനക്കുറവ് മൂലം വിലവർധനവിൻ്റെ പ്രയോജനം ലഭിക്കുന്നില്ലന്നാണ് കർഷകർ പറയുന്നത്.
കൊക്കോ കൃഷിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഉൽപ്പന്നത്തിന് ഇത്രയും വലിയ വില ലഭിക്കുന്നത്. പച്ച കൊക്കോയ്ക്ക് കിലോഗ്രാമിന് 190 രൂപയും കൊക്കോ പരിപ്പിന് കിലോയ്ക്ക് 525 രൂപ വരെയും ഹൈറേഞ്ചിൽ പലയിടത്തും വില ലഭിക്കുന്നുണ്ട്. വില ഇനിയും വർദ്ധിക്കും എന്നാണ് ഈ രംഗത്തെ വ്യാപാരികളും പറയുന്നത്.
2018 മുതൽ ഇങ്ങോട്ട് കാർഷിക മേഖലയിൽ ഉണ്ടായ തകർച്ച ഏറ്റവുമധികം ബാധിച്ചത് കൊക്കോ കർഷകരെയാണ് ' ഹൈറേഞ്ചിൽ ഏറ്റവുമധികംകൊക്കോ കൃഷി ഉള്ളത് കഞ്ഞിക്കുഴി, മരിയാപുരം, വാത്തിക്കുടി, കൊന്നത്തടി, കാമാക്ഷി , ഇരട്ടയാർ, .
പഞ്ചായത്തുകളിൽ ആണ്. മഴക്കാലത്ത് കൊക്കോയ്ക്ക് പിടിപെടുന്ന ചീക്ക് രോഗവും , മൊസൈക്ക് രോഗവും കൃഷിയെ പൂർണ്ണമായും തകർത്തു കളയും. വേനൽക്കാലത്താണ് ഏറ്റവുമധികം വില ലഭിക്കുന്നതെങ്കിലും
ഈ സമയങ്ങളിൽ ഉത്പാദനം ഇല്ലാത്തത് കർഷകർക്ക് നിരാശയാണ് നൽകുന്നത്. കാലവർഷത്തിൽ ഉണ്ടാകുന്ന രോഗബാധകൾ കർഷകർ പലപ്പോഴും കൃഷിവകുപ്പ് അധികൃതരെ അറിയിക്കാറുണ്ടെങ്കിലും ഫലം ലഭിക്കാറില്ലന്നാണ് പരാതി. സർക്കാരിന്റെ ശക്തമായ ഇടപെടൽ ഉണ്ടായാൽ മാത്രമേ ഈ രംഗത്ത് കർഷകർക്ക് പിടിച്ചുനിൽക്കാനാവു.