Share this Article
സ്വകാര്യ ബസില്‍ നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
Non-state worker dies after falling from private bus

തൃശൂർ മണ്ണുത്തി - വടക്കുംചേരി ദേശീയപാതയിലെ വഴുക്കുംപാറയിൽ  സ്വകാര്യ ബസിൽ നിന്ന് വീണ്  ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. കൊൽക്കത്ത  സ്വദേശി 23 വയറുള്ള ജയന്തബാഗ് ആണ് മരിച്ചത്. ഇന്നു രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം.

പട്ടിക്കാട് നിന്നുമാണ് ഇയാളും സുഹൃത്തും സ്വകാര്യ  ബസിൽ   കയറിയത്. ചവിട്ട് പടിയിൽ നിൽക്കുകയായിരുന്ന ജയന്തബാഗ് വഴുക്കും പാറയിലെ സ്റ്റോപ്പിൽ ബസ് നിർത്തുന്നതിനു തൊട്ടു മുൻപായി റോഡിലേക്ക് വീഴുകയായിരുന്നു.

റോഡിലെ ഡിവൈഡറിൽ തലയിടിച്ച്  ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ  ജില്ലാ ജനറൽ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെട്ടിട നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു ജയന്തബാഗ്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories