കോതമംഗലത്തെ സംഘര്‍ഷത്തില്‍ മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനും ജാമ്യം അനുവദിച്ച് കോടതി. കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചത്.നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ചതിലാണ് നേതാക്കള്‍ കേസ് നേരിട്ടത്.
കേസില്‍ അറസ്റ്റിലായ മറ്റ് 14 പേര്‍ക്കും ജാമ്യം അനുവദിച്ചു. ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന സംഭവമാണിതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.