മികച്ച നിലവാാരത്തില്‍ നിര്‍മ്മിച്ച ഇടുക്കി മൈലാടുംപാറ- തിങ്കള്‍ക്കാട് റോഡ് വാട്ടര്‍ അതോറിറ്റി കുത്തിപൊളിയ്ക്കുന്നതായി ആരോപണം.ഉടുമ്പന്‍ചോല പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് റോഡ് കുത്തിപൊളിച്ചത്. റോഡിന്റെ വശങ്ങളിലെ കോണ്‍ക്രീറ്റ്, ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കി.
ഹൈറേഞ്ചിലെ പ്രധാന പട്ടണങ്ങളായ നെടുങ്കണ്ടത്തേയും അടിമാലിയേയും ബന്ധിപ്പിയ്ക്കുന്ന പാതയാണ് മൈലാടുംപാറ- തിങ്കള്‍ക്കാട് വഴി കടന്നു പോകുന്ന പാതയ. വര്‍ഷങ്ങളോളം തകര്‍ന്ന് കിടന്ന പാത എതാനും നാളുകള്‍ക്ക് മുന്‍പാണ് മികച്ച രീതിയില്‍ പുനര്‍ നിര്‍മ്മിച്ചത്.
വശങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്ത് ബലപെടുത്തിയിരുന്ന ഭാഗമാണ്, നിലവില്‍ കിലോമീറ്ററുകള്‍ നീളത്തില്‍ പൊളിച്ച് നീക്കിയത്. തുടര്‍ന്ന് ഹോസുകള്‍ സ്ഥാപിച്ച് മണ്ണിട്ടു മൂടി.
റോഡിന്റെ വശങ്ങള്‍ കുത്തിപ്പൊളിച്ചതിനാല്‍ മഴക്കാലത്ത്, റോഡ് തകരാന്‍ സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാല്‍ കോണ്‍ക്രീറ്റിംഗ് നടത്തി റോഡ് പഴയ രീതിയില്‍ ആക്കുമെന്ന് വാട്ടര്‍ അതോറിറ്റി പ്രതികരിച്ചു.
കുടിവെള്ള പദ്ധതിയ്ക്കായുള്ള നിര്‍മ്മാണം പൂര്‍ത്തീകരിയ്ക്കുന്നതിനൊപ്പം കോണ്‍ക്രീറ്റിംഗ് നടത്താന്‍ നടപടി സ്വീകരിയ്ക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സജികുമാര്‍ അറിയിച്ചു.