Share this Article
സുതാര്യമായ തെരഞ്ഞെടുപ്പിന് മാധ്യമങ്ങള്‍ നിര്‍ണായകമെന്ന് കാസറഗോഡ് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍
Kasaragod district collector K. inbasekar said that the media is crucial for transparent elections

സുതാര്യമായ തെരഞ്ഞെടുപ്പിന് മാധ്യമങ്ങൾ നിർണായകമെന്ന് കാസറഗോഡ് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍.  തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളുടെ പങ്കാളിത്തം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പ് വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പൊതു തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി വിവരങ്ങളുടെ പ്രചരണത്തിനും തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് വോട്ടര്‍മാരെ ബോധവത്ക്കരിക്കുന്നതിനും വലിയ പങ്കാണ് മാധ്യമങ്ങള്‍ക്കുള്ളതെന്നും ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. 

പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം. എക്സിറ്റ് പോള്‍ ഫലങ്ങള്‍ വോട്ടെടുപ്പ് പൂർത്തിയാകുന്നതിനു മുൻപ് പ്രസിദ്ധീകരിക്കരുത്. പ്രസിദ്ധീകരിക്കുമ്പോള്‍ വിവരങ്ങളുടെ ആധികാരികതയും വസ്തുനിഷ്ഠതയും ഉറപ്പാക്കണം.

മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മറ്റി പരിശോധിച്ച് സര്‍ട്ടിഫിക്കേറ്റ് അനുവദിച്ച പരസ്യങ്ങള്‍മാത്രം ഉപയോഗിക്കുകയും, പെയ്ഡ് ന്യൂസ്, വ്യക്തിഹത്യ തുടങ്ങിയവ ഒഴിവാക്കാൻ ശ്രദ്ധിക്കണം. മാധ്യമ പരിശീലന പരിപാടിയിൽ ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍  പങ്കെടുത്തു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories