Share this Article
മിസ്റ്റര്‍ കണ്ണൂരായി ഈ ബിഹാറുകാരൻ
This guy from Bihar is Mr. Kannur

ബിഹാറിൽ നിന്നെത്തി കണ്ണൂരിൻ്റെ സുന്ദരനായി മാറിയിരിക്കുകയാണ് ഒരു അതിഥി തൊഴിലാളി. പതിനെട്ട്കാരനായ അർഭാസ് ഖാനാണ് കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന മിസ്റ്റർ കണ്ണൂർ ശരീര സൗന്ദര്യ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയത്.മിസ്റ്റർ ഇന്ത്യ ആവണമെന്നാണ് അർഭാസ് ഖാൻ്റെ ആഗ്രഹം

ഒന്നര വർഷം മുമ്പാണ് അർഭാസ് ഖാൻ ബിഹാറിൽ നിന്നും ജോലി തേടി കേരളത്തിലെത്തിയത്.മെരുവമ്പായിയിൽ താമസിച്ച് വെൽഡിങ്ങ് ജോലി ചെയ്തുവരുന്നതിനിടെയാണ് ബോഡി ബിൽഡിങ്ങിനോടുള്ള താല്പര്യം തുടങ്ങിയത് . അങ്ങനെ ആറ് മാസം മുമ്പ് നിർമ്മലഗിരിയിലെ ഡ്രീം ഫിറ്റ് ജിമ്മിൽ ചേർന്ന് പരിശീലനം ആരംഭിച്ചു 

കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന മിസ്റ്റർ കണ്ണൂർ ശരീര സൗന്ദര്യമത്സരത്തിൽ ജൂനിയർ 55 കിലോ വിഭാഗത്തിലാണ് അർഭാസ് ഖാൻ മൂന്നാം സ്ഥാനം നേടിയത്.

കെ പി സോനുവിൻ്റെ കീഴിലാണ് അർഭാസ് ഖാൻ്റെ പരിശീലനം. ദിവസവും വൈകുന്നേരം ജോലി കഴിഞ്ഞെത്തിയാണ് അർഭാസ് പരിശീലനത്തിൽ ഏർപ്പെടുന്നതെന്ന് സോനു പറഞ്ഞു. മിസ്റ്റർ ഇന്ത്യ ആവണമെന്നാണ് അർഭാസ് ഖാൻ്റെ ആഗ്രഹം.അതിനുള്ള പ്രയത്നത്തിലാണ് ഇദ്ദേഹം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories