കോതമംഗലത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസ് കോടതി ഇന്ന് പരിഗണിക്കും. മാത്യു കുഴല്‍ നാടന്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും കോതംഗലം കോടതിയില്‍ ഹാജരാവും. ഇരുവര്‍ക്കും ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.
കേസില്‍ ഇന്ന് അന്തിമ ഉത്തരവിറക്കും. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എഫ്‌ഐആറിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലുമെല്ലാം വൈരുധ്യമുണ്ടെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
പൊലീസ് രണ്ടുദിവസത്തെ കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്. മൃതദേഹത്തോട് അനാദരവ് കാണിച്ചത് ബോധപൂര്‍വമാണെന്ന് കസ്റ്റഡി അപേക്ഷയില്‍ പ്രോസിക്യുഷന്‍ പറയുന്നു. നഴ്‌സിങ് സൂപ്രണ്ടിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും അന്വേഷണസംഘം പറയുന്നു.