കോഴിക്കോട്ടെ ചരിത്ര പ്രധാനമായ ഇടങ്ങളാണ് കമ്മത്ത് ലൈനും സമീപത്തുള്ള കോപ്പർ ബസാറും. സ്വർണ്ണത്തിന്റെയും ഓട്ടുപാത്രങ്ങളുടെയും കച്ചവട കേന്ദ്രങ്ങളാണ് ഇവ.
നഗരത്തിലെ വാണിജ്യ കേന്ദ്രങ്ങൾ അവിടുത്തെ ശ്രദ്ധ കേന്ദ്രങ്ങൾ കൂടിയാണ്. നാടിൻറെ ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന ഇടങ്ങൾ. കോഴിക്കോട് നഗരത്തിൽ സ്ഥിതി ചെയ്യുന്ന കമ്മത്ത് ലൈനും കോപ്പർ ബസാറും അത്തരത്തിലുള്ളവയാണ്.
സ്വർണ്ണ വ്യാപാരമാണ് കമ്മത്ത് ലൈനിന്റെ പ്രത്യേകത. കമ്മത്ത് വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ് ഇവിടെ സ്വർണ വ്യാപാരം ചെയ്യുന്നത്. പോർച്ചുഗീസുകാരുടെ മതപരിവർത്തനത്തിൽ നിന്നും രക്ഷപ്പെടാൻ ഗോവയിൽ നിന്ന് കേരളത്തിലേക്ക് കുടിയേറി പാർത്തവരാണ് ഇവർ.
സ്വന്തം നാട്ടിൽ നിന്ന് എല്ലാം ഉപേക്ഷിച്ച് വരേണ്ടി വന്നെങ്കിലും അവർ തങ്ങളുടെ സംസ്കാരവും വിശ്വാസങ്ങളും കൊങ്കിണി ഭാഷയും മറന്നില്ല.കമ്മത്ത് ലേനിന്റെ സമീപത്ത് തന്നെയാണ് കോപ്പർ ബസാറും സ്ഥിതിചെയ്യുന്നത്. പാത്രങ്ങളും വിളക്കും ദൈവങ്ങളുടെ പ്രതിമകളുമാണ് കോപ്പർ ബസാറിലെ കാഴ്ചകൾ.