Share this Article
ചാലക്കുടിയില്‍ KSRTC ബസിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു
Pedestrian killed by KSRTC bus in Chalakudy

തൃശ്ശൂര്‍ ചാലക്കുടിയില്‍  കെഎസ്ആര്‍ടിസി ബസിടിച്ച് കാല്‍നട യാത്രക്കാരന്‍  മരിച്ചു.വി.ആര്‍.പുരം സ്വദേശി 62 വയസ്സുള്ള ശിവകുമാറാണ് മരിച്ചത്.ദേശീയപാത മുറിച്ച് കടക്കുന്നതിനിടെ ഇന്നലെ രാത്രി ആയിരുന്നു അപകടം.

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് ആണ് ഇടിച്ചത്. ചാലക്കുടി മേല്‍പ്പാലം കയറുന്നതിന് മുന്‍പായിരുന്നു അപകടം .ഉടനെ നാട്ടുകാര്‍   ചേര്‍ന്ന് ചാലക്കുടി താലൂക്കാശുപത്രിയിലും പിന്നീട് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ചാലക്കുടി പോലീസ് മേല്‍ നടപടി സ്വീകരിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories