അനധികൃത മദ്യ വില്പന നടത്തിയ ആളെ കുന്നംകുളം റേഞ്ച് എക്സൈസ് സംഘം പിടികൂടി. പെരുമ്പിലാവ് കരിക്കാട് സ്വദേശി 57 വയസ്സുള്ള ടെന്നീസ് ആണ് പിടിയിലായത്.
കുന്നംകുളം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി ഹരീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽനിന്ന് 7 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പിടിച്ചെടുത്തു. ഇയാൾ മദ്യ വില്പനയ്ക്കായി ഉപയോഗിച്ചിരുന്ന സ്കൂട്ടറും എക്സൈസ് സംഘം പിടികൂടി.
എക്സൈസ് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി മദ്യവുമായി പിടിയിലായത്.10 ലിറ്റർ വരെ മദ്യം ദിവസവും ഇയാൾ വില്പന നടത്താറുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പിജി ശിവശങ്കരൻ,പ്രിവന്റീവ് ഓഫീസർമാരായ എൻആർ രാജു, സിബി സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേശൻപിള്ള, ശ്രീരാഗ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.