Share this Article
image
ഓപ്പറേഷന്‍ ഓവര്‍ ലോഡിന്റെ ഭാഗമായി തൃശ്ശൂരില്‍ നടത്തിയ പരിശോധനയില്‍ ടോറസ് ലോറി പിടികൂടി
The Taurus lorry was seized during a check in Thrissur as part of Operation Overload

വിജിലൻസിന്റെ ഓപ്പറേഷൻ ഓവർ ലോഡിന്റെ ഭാഗമായി  തൃശ്ശൂര്‍ ജില്ലയില്‍  നടത്തിയ വ്യാപക പരിശോധനയില്‍  ടോറസ് ലോറി പിടികൂടി. കുന്നംകുളത്ത്  വെച്ചാണ് അമിതഭാരം കയറ്റിയ ടോറസ് ലോറി  പിടികൂടിയത്. തൃശ്ശൂരിൽ നിന്നുള്ള പ്രത്യേക വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്. സംസ്ഥാന വ്യാപകമായി വിജിലന്‍സ്  നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് തൃശ്ശൂരിലും  പരിശോധന നടത്തിയത്.

 ജില്ലയിൽ നാല് സംഘങ്ങളായി തിരിഞ്ഞ് വിജിലൻസ് നടത്തിയ പരിശോധനയിലാണ് കുന്നംകുളത്ത് വെച്ച് അമിതഭാരം കയറ്റി വരികയായിരുന്ന ടോറസ് ലോറി  പിടികൂടിയത് പിടികൂടിയ ടോറസ് ലോറി ആദ്യം കുന്നംകുളം പോലീസിനും പിന്നീട് ജിയോളജി വകുപ്പിനും കൈമാറി. മിന്നല്‍ പരിശോധന വഴിയാണ് അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പിടികൂടുന്നത്. 

രൂപമാറ്റം വരുത്തിയ ശേഷം വാഹനങ്ങളില്‍ ഓവര്‍ ലോഡ് കയറ്റുന്നുണ്ടോയെന്നതും  പരിശോധിക്കുന്നുണ്ട്. അമിതഭാരം കയറ്റുന്നതിനായി  ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരേയും, ജിഎസ്ടി വെട്ടിപ്പ് നടത്തുന്ന വാഹനങ്ങളും വിജിലന്‍സ് പിടികൂടും.      

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories