Share this Article
വന്യമൃഗശല്യം; KCYMന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ 48 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു
48-hour fast was started in Adimali under the leadership of KCYM

വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി രൂപത കെ സി വൈ എമ്മിൻ്റെ നേതൃത്വത്തിൽ അടിമാലിയിൽ  48 മണിക്കൂര്‍   ഉപവാസ സമരം ആരംഭിച്ചു. കെ സി വൈ എം ഇടുക്കി രൂപതാ പ്രസിഡന്റ് ജെറിന്‍ ജെ പട്ടാംകുളം സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം അലക്സ് തോമസ് എന്നിവരാണ് ഉപവാസ സമരം നയിക്കുന്നത്.

ജില്ലയിൽ വന്യമൃഗ ശല്യം വർധിച്ച് വരികയും മനുഷ്യ ജീവനുകൾ പൊലിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വന്യമൃഗശല്യത്തിന്  ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി രൂപത കെ സി വൈ എം പ്രത്യക്ഷസമരത്തിലേക്ക് നീങ്ങിയിട്ടുള്ളത്.

പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് കെ സി വൈ എം പ്രവർത്തകരുടെ നേതൃത്വത്തിൽ അടിമാലിയിൽ 48 മണിക്കൂര്‍  ഉപവാസ സമരം ആരംഭിച്ചു.  കെ സി വൈ എം ഇടുക്കി രൂപതാ പ്രസിഡന്റ് ജെറിന്‍ ജെ പട്ടാംകുളം സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം അലക്സ് തോമസ് എന്നിവരാണ് ഉപവാസ സമരം നടത്തുന്നത്. സമരത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഇടുക്കി രൂപതാ വികാരി ജനറാൾ റവ.ഫാ. മോൺ ജോസ് പ്ലാച്ചിക്കൽ  ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് വന്യജീവിയാക്രമണത്തില്‍ പൊലിഞ്ഞത് 12 ജീവനുകളാണ്. ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വവും വന്യമൃഗശല്യത്തെ തുടര്‍ന്നുണ്ടായിട്ടുള്ള ഭീകരാന്തരീക്ഷവും മാറ്റണം. ഇനിയും വന്യജീവിയാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാവരുതെന്നും കെ സി വെ എം സമരത്തിലൂടെ ആവശ്യപ്പെടുന്നു. കെ സി വൈ എം ഇടുക്കി രൂപത ജനറൽ സെക്രട്ടറി സാം സണ്ണി ഉദ്ഘാടന യോഗത്തിൽ അധ്യക്ഷത വഹിച്ചു.

കെ സി വൈ എം ഇടുക്കി രൂപത ഡയറക്ടര്‍ ഫാ. ജോസഫ് നടുപ്പടവില്‍, മാങ്കുളം ജനകീയ സമര സമിതി കൺവീനർ ഫാ.മാത്യു കരോട്ട് കൊച്ചറക്കൽ, മെർലിൻ  മരിയ ജോർജ്, കെ സി വൈ എം സംസ്ഥാന പ്രസിഡൻ്റ് എം ജെ ഇമ്മാനുവൽ, സംസ്ഥാന സെക്രട്ടറി ഷാലിൻ ജോസഫ്, ഡിബിൻ ഡൊമിനിക്,ആനിമേറ്റര്‍ സിസ്റ്റര്‍ ലിന്റ്, ആല്‍ബി ബെന്നി, അമല ആൻ്റണി എന്നിവര്‍ സംസാരിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories