Share this Article
പിതാവിനെയും മകനെയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരു പ്രതി പിടിയില്‍
A suspect has been arrested in connection with the attempted murder of father and son

കുന്നംകുളം കോട്ടോൽ സ്വദേശികളായ ഉപ്പയെയും മകനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ ഒരു പ്രതി പിടിയില്‍...പൊന്നാനി സ്വദേശി പൊട്ടിലിങ്കൽ വീട്ടിൽ മുഹമ്മദ് ഷഹീറിനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്..

കുന്നംകുളം  സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോട്ടോൽ സ്വദേശി 50 വയസ്സുള്ള താഹ,  മകൻ 30 വയസ്സുള്ള ഹാഫിസ് എന്നിവരെയാണ് അറസ്റ്റിലായ പ്രതി ഉൾപ്പെടെ മൂന്നഗ സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

കഴിഞ്ഞ ഫെബ്രുവരി ഒമ്പതാം തീയതി  പരാതിക്കാരന്റെ വീടിന് സമീപത്ത് പ്രതികൾ ബഹളം വച്ചിരുന്നു. ഇത് പരാതിക്കാരൻ ചോദ്യം ചെയ്തിരുന്നു.ഇതേ തുടർന്നുണ്ടായ  വൈരാഗ്യത്തിൽ ഫെബ്രുവരി 14ന് പരാതിക്കാരന്റെ പിതാവ് താഹ ജോലിചെയ്യുന്ന മൊബൈൽ ഷോപ്പിലെത്തിയ പ്രതികൾ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഹാഫിസിനെയും സംഘം ആക്രമിച്ചു.ആക്രമണത്തിൽ പരിക്കേറ്റ ഇരുവരും പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു അന്വേഷണം നടത്തി വരുന്നതിനിടയാണ് പ്രതികളിൽ ഒരാൾ പിടിയിലായത്. വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories