Share this Article
കട്ടപ്പന ഇരട്ടകൊലപാതകം;ആയുധം കണ്ടെടുത്തു, മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
Kattappana double murder; Weapon recovered, process to exhume body underway

ഇടുക്കി കട്ടപ്പന ഇരട്ട കൊലപാതകത്തില്‍ പ്രതി നിതീഷുമായുള്ള തെളിവെടുപ്പ് പുരോഗിമിക്കുന്നു. കൊലപാതയത്തിനായി ഉപയോഗിച്ച ആയുധം കണ്ടെടുത്തു. വീടിനുള്ളില്‍ കുഴിച്ചു മൂടിയ വിജയന്റെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികളും പുരോഗമിയക്കുകയാണ്.

അതേസമയം വീടിനുള്ളില്‍ പൂജനടന്നതിന്റെ സൂചനകള്‍ ഉണ്ടെന്ന് പഞ്ചായത്ത് മെമ്പര്‍ രമ പറഞ്ഞു. വീട് വാടകയ്ക്കു എടുത്തപ്പോള്‍ വിജയനും വിഷ്ണുവും നിധീഷുമാണ് എത്തിയതെന്നും നിധിഷ് ഇവരുടെ ബന്ധുവാണെന്നാണ് അറിയിച്ചതെന്നും അയല്‍വാസി ബാബു വ്യക്തമാക്കി. അയല്‍വാസികളുമായി വലിയ അടുപ്പം ഇല്ലായിരുന്നെന്നും ബാബു പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories