Share this Article
ഇടുക്കി നെടുങ്കണ്ടത്ത് തോട്ട പൊട്ടി ഗുരുതര പരിക്കേറ്റ രണ്ട് പേരില്‍ ഒരാള്‍ മരിച്ചു
latest news from idukki

ഇടുക്കി നെടുങ്കണ്ടത്ത് തോട്ട പൊട്ടി  ഗുരുതര പരിക്കേറ്റ രണ്ട് പേരില്‍ ഒരാള്‍ മരിച്ചു. കമ്പംമെട്ട് സ്വദേശി രാജേന്ദ്രന്‍ ആണ് മരിച്ചത്. അണക്കര സ്വദേശി ജയ്‌മോന് ഗുരുതരമായി പരിക്കേറ്റിരുന്നു. കാമാക്ഷി വിലാസം കോണ്ടിനെന്റല്‍ എസ്റ്റേറ്റില്‍ ഇന്നലെ വൈകിട്ട് 7 മണിയോടുകൂടിയാണ് സംഭവമുണ്ടായത്. 

കുഴല്‍ കിണര്‍ ജോലിയ്ക്കായി എത്തിയതായിരുന്നു രാജേന്ദ്രനും ജയ്‌മോനും. വെള്ളം കുറവായതിനെ തുടര്‍ന്ന്, തോട്ട,  കുഴല്‍ കിണറിലേയ്ക് പൊട്ടിച്ച് ഇടുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം നടന്നത് എന്നാണ് പ്രാഥമിക നിഗമനം.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories