Share this Article
കോതമംഗലത്ത് ഓട്ടോറിക്ഷയില്‍ മ്ലാവിടിച്ച് യുവാവിന് ദാരുണാന്ത്യം
Latest Kothamangalam News

കോതമംഗലത്ത് ഓട്ടോറിക്ഷയില്‍ മ്ലാവിടിച്ച് യുവാവിന് ദാരുണാന്ത്യം. രോഗിയുമായി മാമലക്കണ്ടത്തു നിന്ന് കോതമംഗലത്തേക്ക് വരുമ്പോള്‍ കളപ്പാറയില്‍ വച്ചാണ് അപകടമുണ്ടായത്. മാമലക്കണ്ടം സ്വദേശി വിജില്‍ നാരായണനാണ് മരണപ്പെട്ടത്. 

കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് - തട്ടേക്കാട് റോഡില്‍ കളപ്പാറയില്‍ വച്ച് വിജില്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ മുന്നിലേക്ക് മ്ലാവ് എടുത്തുചാടുകയായിരുന്നു. എളംബ്ലാശേരിയിലെ ഒരാളുടെ കൈമുറിഞ്ഞതിനെത്തുടര്‍ന്ന് കോതമംഗലം ആശുപത്രിയിലേയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഓട്ടോയില്‍ ഉണ്ടായിരുന്ന മറ്റ് മൂന്ന് യാത്രക്കാരും നിസാര പരിക്കുകളോടെ രക്ഷപെട്ടു.

ഇടിയുടെ ആഘാതത്തില്‍ ഓട്ടോ മറിയുകയും വിജില്‍ വാഹനത്തിന് അടിയില്‍ പെടുകയുമായിരുന്നു. ഓട്ടോറിക്ഷയില്‍ ഒപ്പമുണ്ടായിരുന്നവരും   വനംവകുപ്പിലെ ജീവനക്കാരും ചേര്‍ന്ന് ഇദ്ദേഹത്തെ ആദ്യം കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി രാജഗിരിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും രണ്ട് ചെറിയ കുട്ടികളും, രോഗിയായ മാതാവുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു മരിച്ച വിജില്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories