Share this Article
ഇടുക്കി മറയൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു
One injured in wild buffalo attack in Marayur, Idukki

കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു.ഇടുക്കി മറയൂർ പള്ള നാട് മംഗളം പാറ സ്വദേശി തങ്കത്തിനാണ് പരിക്കേറ്റത്‌. ഇന്നലെ രാത്രിയിൽ വനാതിർത്തിയിൽ കൃഷിയിടത്തിലേക്ക് വെള്ളം കെട്ടുവാനായി പോയതാണ്.

സ്പ്രിഗളറിൽ വെള്ളം തെളിച്ചുകൊണ്ടിരിക്കെ പിന്നിൽ നിന്നും വന്ന കാട്ടുപോത്ത് കൊമ്പ് ഉപയോഗിച്ച് പൊക്കി എറിയുകയായിരുന്നു. പിന്നീട് അക്രമിക്കാതെ കാട്ടുപോത്ത് പിൻതിരിഞ്ഞു.കൂടെയുണ്ടായിരുന്ന ഭാര്യ കമലം ഫോണിലൂടെ വിളിച്ചറിയിച്ച് മകനും നാട്ടുകാരുമെത്തി തല ചുമടായി വഴിയിലെത്തിച്ച് വനം വകുപ്പിൻ്റെ ജീപ്പിൽ മറയൂർ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നല്കി. വിദഗ്ധ ചികിത്സക്കായി ഉദുമൽപ്പേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories