Share this Article
ഇടുക്കി പന്നിയാർ എസ്റ്റേറ്റിലെ റേഷൻകട പതിമൂന്നാം തവണയും കാട്ടാന തകർത്തു
The ration shop in Idukki Panniar Estate was vandalized for the 13th time

ഇടുക്കി പന്നിയാർ എസ്റ്റേറ്റിലെ റേഷൻകട വീണ്ടും കാട്ടാന തകർത്തു .വെളുപ്പിന് മൂന്ന് മണിയിടെയാണ് റേഷൻകട തകർത്തത് .ഫെൻസിംഗ്‌ സഥാപിച്ചു നവീകരിച്ച കെട്ടിടമാണ് ആന തകർത്തത് .രണ്ട് ചാക്ക് അരിയും ഭക്ഷിച്ചു 

പതിമൂനാം തവണയാണ് റേഷൻകട തകർക്കപ്പെടുന്നത് .സമീപത്ത് ഉണ്ടായിരുന്ന കൊടിമരം ഫെൻസിംഗ്‌ വേലിയിലേക്ക് മറിച്ചിട്ട് വേലി തകർത്താണ് അകത്ത് കയറിയത് .കെട്ടിടത്തിന്റെ ഭിത്തി ഇടിച്ചാണ് ഭക്ഷ്യധാന്യങ്ങൾ എടുത്തത് .ചക്കകൊമ്പനാണ് കട തകർത്തത് എന്ന് പ്രദേശവാസികൾ അറിയിച്ചു .   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories