Share this Article
വര്‍ക്കല മദ്യവില്‍പ്പനശാലയില്‍ നിന്നും മദ്യക്കുപ്പികള്‍ മോഷ്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്തു
The suspect was arrested for stealing liquor bottles from Varkala liquor store

തിരുവനന്തപുരം വര്‍ക്കല ബീവറേജ് ഔട്ട്‌ലെറ്റില്‍ നിന്നും മദ്യക്കുപ്പികള്‍ മോഷ്ടിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുതെങ് സ്വദേശി സുബിന്‍ ആണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ബിവറേജസ് ഉദ്യോഗസ്ഥരുടെ പരാതിയിന്മേല്‍ പൊലീസ് കേസെടുത്തിരുന്നു. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 4 വരെയുള്ള ദിവസങ്ങളില്‍ മദ്യം വാങ്ങാന്‍ എത്തിയ പ്രതി 5 ദിവസങ്ങളിലായി 5 കുപ്പി മദ്യം മോഷ്ടിക്കുകയായിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories