Share this Article
എറണാകുളത്ത് അപൂര്‍വ്വ രോഗം റിപ്പോര്‍ട്ട് ചെയ്തു
A rare disease was reported in Ernakulam

എറണാകുളത്ത് അത്യപൂര്‍വമായ ലൈം രോഗം റിപ്പോര്‍ട്ട് ചെയ്തു. കൂവപ്പടി സ്വദേശിയായ 56-കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് കഴിഞ്ഞ ഡിസംബറില്‍ രോഗം ഭേദമായിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ രക്ത സാമ്പിള്‍ അയച്ച് പരിശോധിച്ചതിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 

പനിയും വലത് കാല്‍മുട്ടില്‍ നീര്‍വീക്കവുമായി രോഗിയെ കഴിഞ്ഞ ഡിസംബര്‍ ആറിനാണ് എറണാകുളത്തെ ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ അപസ്മാര ലക്ഷണം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ലൈം രോഗമാണെന്ന് ഉറപ്പിച്ചത്.

ലൈം രോഗത്തിനുള്ള ചികിത്സ ആരംഭിച്ചതോടെ ആരോഗ്യം മെച്ചപ്പെടുകയും ഡിസംബര്‍ 26-ന് ആശുപത്രി വിടുകയും ചെയ്തു. ജില്ല ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ രോഗിയുടെ രക്തം പരിശോധനയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. അവിടെയും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  ബൊറേലിയ ബര്‍ഗ്‌ഡോര്‍ഫെറി എന്ന ബാക്ടീരിയയാണ് ലൈം രോഗത്തിന് കാരണം.

ചില പ്രാണികള്‍ വഴിയാണ് ഇത് പകരുന്നത്. ഈ രോഗം നാഡീവ്യൂഹത്തെ ബാധിച്ച് രോഗിയ്ക്ക് മരണംവരെ സംഭവിക്കാം. കൃത്യസമയത്ത് കണ്ടെത്തിയാല്‍ കുറഞ്ഞ ചികിത്സാ മാര്‍ഗത്തിലൂടെ രോഗം ഭേദമാക്കാവുന്നതാണ്. ചതുപ്പ് പ്രദേശങ്ങളില്‍ പണിയെടുക്കുന്നവര്‍ ബൂട്ടുകള്‍ ധരിക്കുന്നതും പരിസരം വൃത്തിയായി സൂക്ഷിക്കുന്നതും ഈ രോഗത്തെ ഒരു പരിധിവരെ തടയാന്‍ സഹായകരമാണ്.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories