Share this Article
നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി വെയിറ്റിംങ് ഷെഡില്‍ ഇടിച്ചു കയറി യുവതിയ്ക്ക് പരിക്ക്
A tipper lorry out of control rammed into a waiting shed, injuring a woman

വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട ടിപ്പർ ലോറി വെയിറ്റിംങ് ഷെഡിൽ ഇടിച്ചു കയറി  യുവതിയ്ക്ക് പരിക്ക്. ആലപ്പുഴ സ്വദേശി വൃന്ദയ്ക്കാണ് പരിക്കേറ്റത്. രവിലെ 8 ന് സംസ്ഥാന പാതയിൽ തൈക്കാട് ജംഗ്ഷനിലായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്തു നിന്നും വെമ്പായം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയാണ് നിയന്ത്രണം വിട്ട് തൈക്കാട് വെയിറ്റിങ് ഷെഡിലേയ്ക്ക് ഇടിച്ചു കയറിയത്.

ബ്രേക്ക് നഷ്ടപ്പെട്ടതായിരിയ്ക്കാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ വൃന്ദയെ നാട്ടുകാർ തൈക്കാട് സെൻ്റ ജോൺസ് ആശുപത്രിയിൽ എത്തിച്ചു. വെഞ്ഞാറമൂട് പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories