ഇടുക്കി വട്ടവട കൊട്ടാക്കമ്പൂരില്‍ അപൂര്‍വ്വ കലാരൂപമായ മാന്‍കൂത്ത് അരങ്ങേറി. രാജ ഭരണകാലം മുതല്‍ നിലനിന്ന് പോരുന്ന പരമ്പരാഗത ഉത്സവാഘോഷമാണ് മാന്‍കൂത്ത്. കൊട്ടാക്കമ്പൂരിലെ ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു മാന്‍കൂത്ത് അരങ്ങേറിയത്.
വട്ടവട കൊട്ടാക്കമ്പൂരില്‍ അപൂര്‍വ്വ കലാരൂപമായ മാന്‍കൂത്ത് അരങ്ങേറി. രാജ ഭരണകാലം മുതല്‍ നിലനിന്ന് പോരുന്ന പരമ്പരാഗത ഉത്സവാഘോഷമാണ് മാന്‍കൂത്ത്. കൊട്ടാക്കമ്പൂരിലെ ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു മാന്‍കൂത്ത് അരങ്ങേറിയത്.
മാന്‍കൂത്തില്‍ മാനിനെ അവതരിപ്പിക്കുന്ന കലാകാരന്‍ തലയില്‍ മാനിന്റെ കൊമ്പ് ധരിച്ച് മാനിന്റെ ചര്‍മ്മം പോലെയുള്ള വേഷം ധരിക്കുന്നു. നായാട്ട് ഒരു പ്രധാന ജീവിതോപാധിയായിരുന്ന കാലത്തെ ഓര്‍മ്മിപ്പിക്കുന്നതും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതുമായ ഒരു കലാരൂപം കൂടിയാണിത്. പരമ്പരാഗത ആചാരങ്ങള്‍ തുടര്‍ന്ന് പോരുന്നതിന്റെ ഭാഗമായി കൂടിയായിരുന്നു ഉത്സവാഘോഷത്തിന്റെ ഭാഗമായി കൊട്ടാക്കമ്പൂരില്‍ മാന്‍കൂത്ത് അരങ്ങേറിയത്.നിരവധിയാളുകള്‍ മാന്‍കൂത്തില്‍ പങ്കെടുത്തു.