Share this Article
സ്വകാര്യപണമിടപാട് സ്ഥാപനത്തില്‍ നിന്നും 32 ലക്ഷം മോഷ്ടിച്ചസംഭവം;മറ്റൊരു ബ്രാഞ്ച് മാനേജര്‍ പിടിയില്‍
32 lakh stolen from a private bank; another branch manager arrested

ഗുരുവായൂർ പടിഞ്ഞാറെ നടയിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും 32 ലക്ഷം  രൂപ മോഷ്ടിച്ച സംഭവത്തിൽ സ്ഥാപനത്തിൻ്റെ മറ്റൊരു ബ്രാഞ്ച് മാനേജര്‍  പിടിയിൽ. തൃശ്ശൂർ അമല നഗർ സ്വദേശി  34 വയസ്സുള്ള അശോഷ് ജോയി ആണ് അറസ്റ്റിലായത്..

തൃശൂർ സിറ്റി  പോലീസ് കമ്മീഷ്ണര്‍  അങ്കിത് അശോകിൻ്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.ഗുരുവായൂര്‍  പടിഞ്ഞാറെ നടയില്‍   പ്രവർത്തിക്കുന്ന ഫൈനാൻസ്  സ്ഥാപനത്തിൽ കഴിഞ്ഞ ദിവസമാണ് കവർച്ച നടന്നത്.

ഇതേ കമ്പനിയുടെ  അരണാട്ടുകര ബ്രാഞ്ചിലെ മാനേജരാണ് പിടിയിലായ അശോഷ് ജോയ്.   പ്രതി കള്ള താക്കോൽ ഉപയോഗിച്ചാണ് മോഷണം നടത്തിയത്..ഹെൽമെറ്റും ബാഗും ധരിച്ച് മോഷണത്തിന് എത്തുന്നയാളുടെ ദൃശ്യം നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിരുന്നു.

ഈ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്  പോലീസ് നടത്തിയ അന്വേഷണത്തിലാണ്  പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നീട് ഗുരുവായൂർ  ടെമ്പിൾ പോലീസ് സബ് ഇൻസ്പെക്ടർ വി.പി അഷറഫും സംഘവും  പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories