Share this Article
കളിക്കുന്നതിനിടെ ടാര്‍ വീപ്പയില്‍ വീണ് അവശനായ വിദ്യാര്‍ത്ഥിയെ രക്ഷിച്ച്‌ അഗ്‌നിരക്ഷാസേന
Firefighters rescued a crippled student who fell into a tar barrel while playing

കൂട്ടുകാരുമൊത്തു കളിക്കുന്നതിനിടെ ടാര്‍ വീപ്പയില്‍ വീണ് അവശനായ വിദ്യാര്‍ത്ഥിയെ മുക്കം അഗ്‌നിരക്ഷാസേന രക്ഷിച്ചു. ഓമശേരി പഞ്ചായത്തിലെ ഫസലുദീന്റെ മകന്‍ സാലിഹാണ് ടാര്‍ വീപ്പയില്‍ വീണത്. ഇരുകാലുകളും മുട്ടിനു മുകള്‍ വരെ ടാറില്‍ പുതഞ്ഞു പോയ സാലിഹിനെ മുക്കത്തു നിന്നും അഗ്‌നിശമന സേനയെത്തി അതിവിദഗ്ധമായി  കാലുകള്‍ ടാറില്‍ നിന്നും പുറത്തെടുത്തു. സ്റ്റേഷന്‍ ഓഫീസര്‍ എം. അബുദ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories