Share this Article
വേനല്‍ കടുത്തതോടെ ഇടുക്കിയില്‍ ജല മോഷണം പതിവാകുന്നു
As the summer heats up, water theft is common in Idukki

വേനല്‍ കടുത്തതോടെ ജല മോഷണവും. ഇടുക്കി നെടുങ്കണ്ടം മുണ്ടിയെരുമയിലെ കര്‍ഷകനാണ്, വെള്ളം മോഷണം പോയതായി ചൂണ്ടി കാട്ടി പരാതി നല്‍കിയിരിയ്ക്കുന്നത് . ഹൈറേഞ്ചിലെ വിവിധ സ്റ്റേഷനുകളില്‍ സമാന പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

മുണ്ടിയെരുമ സ്വദേശിയായ ചെറുവള്ളില്‍ ജോഷി, കാര്‍ഷിക ആവശ്യത്തിനായി ശേഖരിച്ചിരുന്ന വെള്ളമാണ് വിവിധ ദിവസങ്ങളിലായി മോഷ്ടിയ്ക്കപെട്ടത്. നിലവില്‍ കാമാക്ഷിയിലാണ് ജോഷിയും കുടുംബവും കഴിയുന്നത്. മുണ്ടിയെരുമയിലെ കൃഷിയിടത്തിലെ ഏലചെടികള്‍ നനയ്ക്കാന്‍ എത്തിയപ്പോഴാണ് ടാങ്കില്‍ നിന്നും വെള്ളം നഷ്ടപെട്ട വിവരം അറിയുന്നത്. പല ദിവസങ്ങളില്‍ മോഷണം നടന്നു.

ആള്‍ താമസം ഇല്ലാത്ത ഭൂമിയില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി കരുതിയിരിക്കുന്ന വെള്ളം മോഷ്ടിയ്ക്കപെടുന്നത് പതിവായിരിക്കുകയാണ്. ഹൈറേഞ്ചിലെ വിവിധ മേഖലകളില്‍ സമാന സംഭവങ്ങള്‍ നടന്നിട്ടുണ്ട്. വെള്ളം സംരക്ഷിയ്ക്കാനായി ടാങ്കിന് സമീപം സിസി ടിവി സ്ഥാപിയ്‌ക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories