ഇടത് - വലത് മുന്നണികളിലൊന്നില്‍ ചേരാനൊരുങ്ങി ശിവസേന കേരള ഘടകം...ഈ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍പ് തന്നെ ശിവസേന കേരള ഘടകം എല്‍.ഡി.എഫിന്‍റേയോ യം.ഡി.എഫിന്‍റേയോ ഭാഗമാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ എം എസ് ഭൂവനചന്ദ്രൻ അറിയിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകള്‍ വരെ കേരളത്തിൽ ശിവസേന സ്ഥാനാർഥികളെ നോക്കിയാണ് വോട്ടു ചെയ്തിരുന്നത്. എന്നാല്‍ ഇരു മുന്നണി നേതാക്കളും ശിവസേ കേരളാ ഘടകവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതോടെയാണ് ഇന്ന് തൃശൂരിൽ ചേര്‍ന്ന സംസ്ഥാന ഉന്നതാധികാര സമിതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തത്.
ഇരു മുന്നണികളുമായി തുടര്‍ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണന്നും, ഒരാഴ്ച്ചക്കുള്ളില്‍ തീരുമാനമുണ്ടാകുമെന്നും ശിവസേന സംസ്ഥാന അധ്യക്ഷന്‍ എം.എസ് ഭുവനചന്ദ്രന്‍ വ്യക്തമാക്കി..
തൃശൂര്‍ വൈറ്റ് പാലസ് ഹോട്ടലിൽ നടന്ന യോഗത്തിൽ സംസ്ഥാന വക്താവ് പള്ളിക്കൽ സുനിൽ അദ്ധ്യക്ഷത വഹിച്ചുച്ചു തൃശൂർ ജില്ലാ പ്രസിഡന്റ് വിബിൻദാസ് കടങ്ങോട്ട് സ്വാഗതവും സംസ്ഥാന ഹൈപവർ കമ്മിറ്റി അംഗം സജിതുരുത്തിക്കുന്നേൽ മുഖ്യ പ്രഭാഷാണം നടത്തി സംസ്ഥാന നേതാക്കളായ താമരാക്കുളം രവി, പുത്തൂർ വിനോദ്, ശാന്താലയം ശശികുമാർ, കെ വൈ കുഞ്ഞുമോൻ, ബിജു വരാപ്പുറത്ത്, അനുദാസ് പരവുർ,കെ പി നായർ, വട്ടപ്പാറ ശ്രീകുമാർ, രാമസുബ്രഹ്മണ്ണ്യൻ,രാഗേഷ് വളയനാട് എന്നിവരും യോഗത്തിൽ പങ്കെടുത്തു.