Share this Article
പിക്കപ്പില്‍ കടത്തിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ് സംഘം പിടികൂടി
The excise team seized the prohibited tobacco products smuggled in the pickup

തൃശ്ശൂര്‍ പാലിയേക്കരയിൽ വാഹന പരിശോധനക്കിടെ പിക്കപ്പിൽ കടത്തിയ ആയിരക്കണക്കിന് പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. സംഭവത്തില്‍ വാഹനത്തിൻ്റെ ഡ്രൈവർ മണ്ണാർക്കാട് തരിശപ്പാടം സ്വദേശി  46 വയസുള്ള സുലൈമാന്‍ പിടിയിലായി..

പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപത്ത്വെച്ചായിരുന്നു പരിശോധന.ഇരിങ്ങാലക്കുട എക്സൈസ് നടത്തിയ പരിശോധനയിലാണ് ആണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. പഴവർഗങ്ങൾ കൊണ്ടുപോകുന്ന പ്ലാസ്റ്റിക് പെട്ടികൾക്കിടയിൽ ചാക്കുകളിലാക്കിയാണ് പുകയില ഉൽപ്പന്നങ്ങൾ കടത്തിയിരുന്നത്.

16,500 പാക്കറ്റ് ഹാൻസ്, 3,055 പാക്കറ്റ് കൂൾ,960 പാക്കറ്റ് സ്വാഗത് തുടങ്ങിയ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.എക്സൈസ് ഇൻസ്പെക്ടർ പി.സുരേഷിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടർനടപടികൾക്കായി പ്രതിയെയും പുകയില ഉൽപ്പന്നങ്ങളും പുതുക്കാട് പോലീസിന് കൈമാറി.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories