Share this Article
തിരുവനന്തപുരത്ത് KSRTC ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം
Two killed in Thiruvananthapuram collision between KSRTC bus and scooter

തിരുവനന്തപുരം പാലോട് കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം. പാലോട് സ്വദേശികളായ സുഭാഷ്, അനി എന്നിവരാണ് മരിച്ചത്. തെങ്കാശിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറും ഇടിക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ് ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അമിത വേഗതയിലെത്തിയ സ്‌കൂട്ടര്‍ എതിര്‍ ദിശയില്‍ വന്ന ബസിന് മുന്‍വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്ഷ്‌സാക്ഷികള്‍ പറയുന്നു.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories