Share this Article
തൃശ്ശൂരില്‍ നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു
A car overturned in Thrissur after it went out of control

തൃശ്ശൂര്‍ പെരുമ്പിലാവ് താഴത്തെ  അക്കികാവിൽ ആക്സില്‍ ഒടിഞ്ഞ് നിയന്ത്രണം വിട്ട കാർ  തലകീഴായി മറിഞ്ഞു. മലപ്പുറം സ്വദേശി അഭിമന്യു ഓടിച്ചിരുന്ന വാഹനമാണ് അകടത്തിൽപ്പെട്ടത്

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അപകട സമയത്ത് അഭിമന്യവും മാതാവുമാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍  ആർക്കും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഗുരുവായൂരിലെ ബന്ധുവീട്ടിൽ പോയി മടങ്ങി വരുമ്പോളാണ്  അപകടമുണ്ടായത്.

കുന്നംകുളം ഭാഗത്ത് നിന്നും മലപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട് പാതയോരത്തെ  സ്പീഡ് ക്യാമറ പോസ്റ്റിൽ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കാറിനും കേടുപാടുകൾ സംഭവിച്ചു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി  മേൽ നടപടികൾ സ്വീകരിച്ചു.        


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories