Share this Article
image
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനൊപ്പം മൃഗങ്ങളും സംരക്ഷിക്കപ്പെടണം; ഹിന്ദു ഐക്യവേദി
Along with protection of life and property of people, animals should also be protected; hinduaikya vedi

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനൊപ്പം വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ഹിന്ദു ഐക്യവേദി ഉടുമ്പൻചോല താലൂക്ക് കമ്മിറ്റി രാജാക്കാട് വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ് ഭാരവാഹികൾ ഈ കാര്യം വ്യക്‌തമാക്കിയത്‌ .

സംസ്ഥാനത്തെ വനാതിർത്തികളിൽ ട്രഞ്ചും സോളാർ വേലികളും സ്ഥാപിക്കണമെന്നും കേരളം -തമിഴ്നാട് - കർണാടക വനം അതിർത്തി കളിൽ ഡിജിറ്റൽ സർവ്വേ നടത്തി സംസ്ഥാനങ്ങളുടെ വനാതിർത്തി കണ്ടെത്തണമെന്നും ജനങ്ങളും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിന് അറുതി വരുത്തണമെന്നും ഹിന്ദു ഐക്യവേദി ഉടുമ്പൻചോല താലൂക്ക് കമ്മിറ്റി കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

 വനവിസ്തൃതിയെ പറ്റി വ്യക്തമായേ രേഖകൾ ഉണ്ടാകണമെന്നും,പെരിയാർ കടുവ സംരക്ഷണ വേഖലയിൽ സർവ്വേ നടത്തിയതിൻ്റെ ഒരു രേഖയും വനം വകുപ്പിൻ്റെ കൈയ്യിലില്ലെന്നും ഇവർ ആരോപിച്ചു.ആവശ്യത്തിലധികം വന്യമൃഗങ്ങൾ ഉണ്ടാകുമ്പോൾ മൃഗവേട്ട നടത്തി അതിൻ്റെ എണ്ണം കുറയ്ക്കണമെന്നും ആന,കടുവ,പുലി പോലുള്ള വന്യമൃഗങ്ങളെ സംരക്ഷിക്കണമെന്നും കാട്ടുപന്നി പോലെ പെറ്റുപെരുകുന്ന മൃഗങ്ങളെ കൃഷിയിടത്തിലിറങ്ങിയാൽ കൊന്നു കളയാനുള്ള നിയമം അടിയന്തിരമായി ഉണ്ടാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കൊല്ലാതെ ചെറിയ പരുക്കേൽപ്പിച്ച് വന്യമൃഗങ്ങളെ ഓടിക്കാൻ ജനങ്ങൾക്ക് അനുവാദം നൽകുന്ന നിയമനിർമ്മാണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു ഉദ്യോഗസ്ഥ രാഷ്ട്രീയ പിൻബലത്തോടെ ചിലർ വനംഭൂമി കൈയേറി റിസോട്ടുകളും മറ്റും സ്ഥാപിച്ചതിനാലാണ് വന്യമൃഗങ്ങൾ കാട്ടിലിറങ്ങുന്നതെന്നും വന്യമൃഗങ്ങൾക്ക് കുടിക്കാനുള്ള വെളളവും,ഭക്ഷണ വസ്തുക്കളും വനത്തിൽ തന്നെ കിട്ടാനുള്ള സംവിധാനമെരുക്കണമെന്നും ഭാരവാഹികളായ പി.കെ സോമൻ,എ.വി രാജൻ,പി.ആർ നകുലൻ, ഷിബു മാധവ് എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories