Share this Article
Union Budget
തിരുവനന്തപുരം ആറ്റിങ്ങലില്‍ വാഹനാപകടം
Car accident in Attingal, Thiruvananthapuram

തിരുവനന്തപുരം ആറ്റിങ്ങലില്‍ വാഹനാപകടം. ദേശീയപാതയില്‍ ആലങ്കോട് കൊച്ചുവിള മുക്കിലാണ് വാഹനാപകടമുണ്ടായത്. കൊല്ലം ഭാഗത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ്സും ആറ്റിങ്ങല്‍ ഭാഗത്തേക്ക് വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. 

ബസ്സിന് മുന്‍പില്‍ പോയ ഒരു ഓട്ടോയും സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന ഒരു സ്‌കോര്‍പിയോയും ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു. കാര്‍ ഡ്രൈവര്‍ക്കും ഓട്ടോയില്‍  ഉണ്ടായിരുന്ന ഒരു സ്ത്രീക്കും രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.        

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories