കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ദുബായിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശി അബ്ദുൾ റഹിമാൻ മുഹമ്മദ്, കോഴിക്കോട് സ്വദേശി റഫീക്ക് എന്നിവരിൽ നിന്നാണ് 1.47 കോടി രൂപ വിലമതിക്കുന്ന 2.262 കിലോ ഗ്രാം കണ്ടെടുത്തത്.
ഡിആർഐ കണ്ണൂർ യൂണിറ്റിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നു ഡിആർഐയും കസ്റ്റംസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. ഡിആർഐ ടീമിനൊപ്പം കസ്റ്റംസ് അസി. കമ്മീഷണർ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള കസ്റ്റംസ് യൂണിറ്റും പരിശോധനയിൽ പങ്കെടുത്തു.