Share this Article
തൃശ്ശൂര്‍ പട്ടിക്കാട് ദേശീയപാതയില്‍ പച്ചക്കറി കയറ്റിവന്ന ലോറികള്‍ കൂട്ടിയിടിച്ചു
Lorries carrying vegetables collided on the Thrissur Pattikad National Highway

തൃശ്ശൂര്‍ പട്ടിക്കാട് ദേശീയപാതയിൽ പച്ചക്കറി കയറ്റിവന്ന ലോറികൾ കൂട്ടിയിടിച്ചു...അപകടത്തില്‍  ഒരാൾ മരിച്ചു..ഇന്ന് പുലർച്ചെ രണ്ടു മണിയോടെ തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. 

തമിഴ്നാട്ടില്‍ നിന്നും കായ കയറ്റിവന്ന മിനി ലോറിയുടെ ഡ്രെെവര്‍ തമിഴ്നാട് ഗോപിചെട്ടിപാളയം  സ്വദേശി 27 വയസ്സുള്ള മോഹന്‍ രാജ് ആണ് മരിച്ചത്.രണ്ട് മിനി ലോറികളും ഒരു ചരക്ക് ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ടയർ പൊട്ടിയതിനെ തുടർന്ന് ദേശീയപാതയിലെ സ്പീഡ് ട്രാക്കില്‍  നിർത്തിയിട്ട മിനി ലോറിയുടെ ഡ്രൈവറെ സഹായിക്കാൻ നിർത്തിയതായിരുന്നു രണ്ടാമത്തെ മിനിലോറി. 

ഇതിന് പുറകില്‍ പച്ചക്കറി കയറ്റിവന്ന ചരക്ക് ലോറി ഇടിച്ച് അപകടം ഉണ്ടായത്.  ഇടിയുടെ ആഘാതത്തില്‍ സഹായിക്കാനായി നിര്‍ത്തിയ മിനിലോറി ടയര്‍ പൊട്ടി നിര്‍ത്തിയ മിനിലോറിയില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇതിനിടെ രണ്ട് മിനി ലോറികളുടേയും ഡ്രെെവര്‍മാര്‍ മറിഞ്ഞ മിനിലോറിക്കടിയില്‍ പെട്ടു.

ഇതില്‍ ഗുരുതരമായി പരിക്കേറ്റ  ടയര്‍ പൊട്ടി  നിര്‍ത്തിയ മിനി ലോറിയുടെ ഡ്രെെവര്‍ ആണ് മരിച്ചത്. മറ്റു രണ്ട്  ഡ്രെെവര്‍മാര്‍ക്കും പരിക്കേറ്റിറ്റുണ്ട്. പീച്ചി പോലീസും ഹെെവേ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി മൂവരേയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ നാലോടെ മോഹന്‍ രാജ് മരണത്തിന് കിഴടങ്ങുകയായിരുന്നു.        


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories