Share this Article
കാലുമടക്കി എന്റെ മുഖത്ത് തൊഴിച്ചു; നഴ്സിനെ ആക്രമിച്ച സംഭവത്തില്‍ പോലീസിന്റെ അനാസ്ഥയെന്ന് ആക്ഷേപം
Allegation of negligence of the police in the attack on the nurse

വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി നഴ്‌സിനെ ആക്രമിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണം. പോലീസിനെറ അനാസ്ഥയാണ് അക്രമത്തിന് വഴിവെച്ചതെന്നാണ് ജീവനക്കാരുടെ ആക്ഷേപം.ആശുപത്രിയിലെ  നഴ്സ് ദിവ്യക്കാണ് അക്രമത്തില്‍ പരുക്കേറ്റത്.  സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ പ്രതിഷേധം രോഖപ്പെടുത്തി.

ഹില്‍പ്പാലസ് സ്റ്റേഷനിലെ വനിത സിവില്‍ പോലീസ് ഓഫീസര്‍ റെജിമോള്‍, വഴിയാത്രക്കാരിയായ പെണ്‍കുട്ടി എന്നിവരെ ആക്രമിച്ച മാധവന്‍ എന്നയാളെയാണ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത്. ഈ ഘട്ടത്തിലാണ് ദിവ്യക്ക് നേരെ ആക്രമണം ഉണ്ടായത്.

ആശുപത്രിയില്‍ പോലീസ് എയിഡ് പോസ്റ്റ് സ്ഥാപിക്കണമെന്നാണ് ആപത്രിജീവനക്കാരുടെ പ്രധാന ആവശ്യം.  നിരവധി തവണ ഈ ആവശ്യം ഉന്നയിച്ച് നിവേദനം നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല. ആശുപത്രികള്‍ക്കും ജീവനക്കര്‍ക്കും നേരെയുള്ള അക്രമങ്ങള്‍ പതിവാകുമ്പോഴും അതിനെ പ്രതിരോധിക്കാനാകാത്തത്് ആരോഗ്യവകുപ്പിന്റെയും പോലീസിനെറയും പരാജയമായാണ് വിലയിരുത്തപെടുന്നത്.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories