Share this Article
പേരാമ്പ്ര അനുവധക്കേസില്‍ പ്രതി മുജീബ് റഹ്‌മാനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും
Evidence collection with accused Mujeeb Rahman in the Perampra permission case will continue today

പേരാമ്പ്ര അനുവധക്കേസ് പ്രതി മുജീബ് റഹ്മാനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. അനുവിനെ കൊലപ്പെടുത്തിയ ശേഷം കവർന്ന സ്വർണാഭരണങ്ങൾ വിറ്റ  മലപ്പുറം കൊണ്ടോട്ടിയിലെ ജ്വല്ലറിയിൽ എത്തിച്ച് പ്രതിയുമായി തെളിവെടുക്കും. കൃത്യം നടന്ന പേരാമ്പ്ര അല്ലിയോറതാഴെയിൽ അടുത്ത ദിവസമായിരിക്കും തെളിവെടുപ്പ് നടക്കുക.

അനുവിന്റെ കൊലപാതകത്തിനുശേഷം പ്രതിക്കെതിരെ പ്രദേശവാസികൾ വലിയ രോഷത്തിലാണ്. ഈ സാഹചര്യത്തിൽ കനത്ത സുരക്ഷ ഒരുക്കിയതിനുശേഷം മാത്രമേ അല്ലിയോറ താഴെയിൽ പ്രതിയെ എത്തിക്കുകയുള്ളൂ. കൃത്യം നടത്തിയ ബൈക്ക്  മോഷ്ടിച്ച മട്ടന്നൂരിൽ ഇന്നലെ മുജീബിനെ  എത്തിച്ച് തെളിവെടുത്തിരുന്നു.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories