കാസർഗോട്ട്,ആശങ്ക പരത്തി മുണ്ടിവീക്കം വ്യാപകമാകുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തു.പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത മുണ്ടിവീക്കരോഗം 3000ത്തിലധികമാണ്. ഇതിൽ തന്നെ കാസർകോട് ജില്ലയിലാണ് രോഗബാധിതരിൽ ഏറെയും. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെ ആണ് ബാധിക്കുന്നത്. വീക്കം കണ്ടു തുടങ്ങിയതിന് ഒന്നോ രണ്ടോ ദിവസം മുമ്പോ വന്നതിനു ശേഷം അഞ്ചു ദിവസത്തിനകമോ രോഗം പകരാനാണ് കൂടുതൽ സാധ്യത.
രോഗം കുട്ടികളിലേക്കാള്‍ ഗുരുതരമാകുന്നത് മുതിര്‍ന്നവരിലാണ്.വായയുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ ചികിത്സ തേടുക. മുടി വെക്കും കൂടുതൽ റിപ്പോർട്ട് ചെയ്ത പഞ്ചായത്തുകളിൽ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുകയാണ് ആരോഗ്യ വകുപ്പ്.