Share this Article
ആലുവയില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍
One more arrested in Aluva youth abduction case

ആലുവയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി പിടിയിൽ. മുഖ്യപ്രതികൾക്ക് കാറ് വാടകയ്ക്ക് എടുത്ത് നൽകിയ  തിരുവനന്തപുരം സ്വദേശിയെയാണ് ആലുവ പോലീസ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

ഇന്നലെ കാറ് വാടകയ്ക്ക് നൽകിയ രണ്ട് പേരെ  അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ മുഖ്യപ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. ഇവർ സംസ്ഥാനം വിട്ടിട്ടില്ലെന്ന സൂചനയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെയാണ് ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടു പോയത്.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories