Share this Article
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ നഴ്സിനെ ആക്രമിച്ചയാള്‍ പിടിയില്‍
The man who attacked the nurse in Tripunithura taluk hospital was arrested

തൃപ്പൂണിത്തുറ: മദ്യലഹരിയിൽ വനിതാ പോലീസിനെ ആക്രമിച്ച മധ്യവയസ്ക്കനെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്കായി താലൂക്കാശുപത്രിയിലെത്തിച്ച ഇയാൾ  നേഴ്സിനെയും ആക്രമിച്ചു.  കുരീക്കാട് പാത്രയിൽ പി.എസ്. മാധവൻ (64) നെയാണ് ഹിൽപാലസ് പോലീസ് കസ്റ്റഡിയിലെടുത്തത്. 

ചൊവ്വാഴ്ച്ച വൈകിട്ട് 5.30ഓടെ കിഴക്കേക്കോട്ട ബസ് സ്റ്റോപ്പിനടുത്ത്   പെൺകുട്ടിയോട് അപമര്യാദയായി  പെരുമാറുന്നത് കണ്ട് മഫ്ടിയിൽ  സ്ഥലത്തുണ്ടായിരുന്ന വനിതാ കോൺസ്റ്റബിൾ എൻ.കെ റെജി ഇയാളെ ചോദ്യം ചെയ്തതോടെ പോലീസുകാരിയെ അസഭ്യം പറഞ്ഞ് നടുറോഡിൽ മറിച്ചിട്ട് ദേഹത്ത് കയറി മർദ്ദിക്കുകയായിരുന്നെന്ന് പറയുന്നു.

തുടർന്ന് ബോധം നഷ്ടപ്പെട്ട അവസ്ഥയിലായ മാധവനെ താലൂക്കാശുപത്രിയിലെത്തിച്ച് ചികിത്സ നൽകുന്നതിനിടെ ഉണർന്ന ഇയാൾ നഴ്സിംഗ് ഓഫീസർ ജി. ദിവ്യയുടെ മുഖത്ത് കാലുകൊണ്ട്  ചവിട്ടുകയായിരുന്നു. ഇയാളുടെ ആക്രമണത്തിൽ പരുക്കേറ്റ പോലീസുദ്യോഗസ്ഥയും നേഴ്സും ആശുപത്രിയിൽ ചികിത്സ തേടി.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories