Share this Article
ഇടുക്കി അടിമാലി പത്താംമൈല്‍ ടൗണിലെ വ്യാപാര സ്ഥാപനത്തില്‍ മോഷണം
Theft at a commercial establishment in Adimali

ഇടുക്കി അടിമാലി പത്താംമൈല്‍ ടൗണിലെ വ്യാപാര സ്ഥാപനത്തില്‍ മോഷണം. കഴിഞ്ഞ ദിവസം  രാത്രിയിലാണ് മോഷണം നടന്നത്. പണമടക്കം ഇരുപത്തയ്യായിരം രൂപയോളം നഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു.അടിമാലി പോലീസ് അന്വേഷണം ആരംഭിച്ചു.

അടിമാലി പത്താംമൈല്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി സ്റ്റോഴ്‌സെന്ന സ്‌റ്റേഷനറി കടയിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷണം നടന്നത്.മീരാന്‍ കെ എം എന്നയാളുടെ സ്ഥാപനത്തിലാണ് മോഷണം നടന്നത്.

രാവിലെ മീരാന്‍ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കടയുടെ താഴ് തുറന്നാണ് മോഷണം നടത്തിയത്.പണമടക്കം ഇരുപത്തയ്യായിരം രൂപയോളം നഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു.

സംഭവത്തില്‍ കടയുടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.ഇന്നലെ രാത്രിയില്‍ ഈ ഭാഗത്ത് ഏറെ സമയം വൈദ്യുതി മുടങ്ങിയതായി പറയപ്പെടുന്നു.ഈ സമയത്താകാം മോഷണം നടന്നതെന്നാണ് വിലയിരുത്തല്‍.

ദേശിയപാത കടന്ന് പോകുന്ന ടൗണാണ് പത്താംമൈല്‍.കഴിഞ്ഞ ദിവസം ടൗണില്‍ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു.അടിമാലി ഭാഗത്ത് മോഷണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതില്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്.        

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories