ഇടുക്കി അടിമാലി ഫോറസ്റ്റ് റെയിഞ്ച് പനംകുട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ തട്ടേക്കണ്ണി ഭാഗത്ത് വനത്തിനുള്ളില്‍ തീ പടര്‍ന്ന വിഷയത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനയായ ഗ്രീന്‍ കെയര്‍ കേരള രംഗത്ത്.
പനംകുട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ തട്ടേക്കണ്ണി ഭാഗത്ത് വനത്തിനുള്ളില്‍ തീ പടര്‍ന്നതിന് പിന്നാലെയാണ് സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനയായ ഗ്രീന്‍ കെയര്‍ കേരള രംഗത്തെത്തിയിട്ടുള്ളത്.
മൃഗ സമ്പത്തും ജൈവ സമ്പത്തും ഉള്ളയിടത്താണ് തീ പടര്‍ന്നതെന്ന് ഗ്രീന്‍ കെയര്‍ കേരള ഭാരവാഹികള്‍ പറയുന്നു.നായാട്ട് പോലെ ഗൂഡ ലക്ഷ്യം മുന്‍നിര്‍ത്തി വനത്തിനുള്ളില്‍ മനപൂര്‍വ്വം തീയിട്ടതാണോയെന്ന സംശയം ഉയരുന്നതായും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ഗ്രീന്‍ കെയര്‍ കേരള ജില്ലാ ജനറല്‍ സെക്രട്ടറി കെ ബുള്‍ബേന്ദ്രന്‍ ആവശ്യപ്പെട്ടു.
വന സമ്പത്തിനൊപ്പം പക്ഷി മൃഗാധികളേയും സംരക്ഷിക്കുവാനുള്ള മുന്‍കരുതല്‍ നടപടികള്‍ വേനല്‍ക്കാലത്ത് വനംവകുപ്പ് കാര്യക്ഷമമായി കൈകൊള്ളണമെന്ന ആവശ്യവും ഗ്രീന്‍ കെയര്‍ കേരള മുമ്പോട്ട് വയ്ക്കുന്നു.
കാട്ടു തീ തടയുവാന്‍ ഫയര്‍ ലൈന്‍ തെളിക്കുന്ന കാര്യത്തില്‍ വീഴ്ച്ച വരുത്തരുത്. മനപൂര്‍വ്വം കാട്ടു തീ പടര്‍ത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഗ്രീന്‍ കെയര്‍ കേരള ഭാരവാഹികള്‍ ആവശ്യപ്പെട്ടു.