കായലിനും കടലിനും നടുവിലാണ് വാസമെങ്കിലും കുടിവെള്ള ക്ഷാമത്താല്‍ നട്ടം തിരിയുകയാണ് എറണാകുളം എളങ്കുന്നപ്പുഴ പഞ്ചായത്തിലെ നിവാസികള്‍. നിരവധി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും ഒരു തുള്ളി വെള്ളം ലഭിക്കുന്നില്ല എന്നതാണ് ജീവിതം ദുരിതത്തിലാക്കുന്നത്. വെള്ളത്തിനു വേണ്ടിയുള്ള നിലവിളികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികാരികള്‍ക്ക് കേട്ടഭാവമില്ല.
തെരഞ്ഞെടുപ്പ് കാലമായാല്‍ പൈപ്പിലൂടെ സാധാരണ വെള്ളം വരുമായിരുന്നു. ഇത്തവണ പക്ഷേ അതും ഇല്ല... ഹാന്‍ഡ് പൈപ്പ് ഉപയോഗിച്ച് പലരും അവശതയിലാണ്...വെള്ളം ഇല്ലെങ്കിലും ബില്ലും പിഴയും മുറപോലെ എത്തുന്നുണ്ട്. ഇക്കുറി പ്രതിഷേധം വാക്കുകളില്‍ ഒതുക്കുകയില്ലെന്ന് ഇവര്‍ തറപ്പിച്ച് പുറയുന്നു. എളങ്കുന്നപ്പുഴ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ മാത്രം അവസ്ഥയല്ല ഇത്. ഭൂരിഭാഗം വാര്‍ഡുകളിലും ഇതാണ് സാഹചര്യം.