Share this Article
ബസും ടിപ്പര്‍ ലോറിയും വാനും കൂട്ടിയിടിച്ച് 6 പേര്‍ക്ക് പരിക്ക്
Bus, tipper lorry and van collide, 6 injured

തൃശൂര്‍ കുറാഞ്ചേരിയില്‍ ബസും ടിപ്പര്‍ ലോറിയും വാനും കൂട്ടിയിടിച്ച് 6 പേര്‍ക്ക് പരിക്ക്. രാവിലെയാണ് അപകടം. കുറാഞ്ചേരി പെട്രോള്‍ പമ്പിന് സമീപമാണ് അപകടം നടന്നത്. തിരുവില്വാമലയില്‍ നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ നിയന്ത്രണം വിട്ട ലോറി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു വാനിലും ലോറി ഇടിച്ചു.

അപകടത്തില്‍ നാല് സ്ത്രീകളുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories