ജലസേചനത്തിനും നീന്തൽ പരിശീലനത്തിനും ഒരുപോലെ ഉപകാരപ്രദമാണ് തോടുകളിലെ തടയണകൾ. കാസറഗോഡ് അത്തിയടുക്കത്താണ് ജലസേചന വകുപ്പിന്റെ തടയിണ ഉപയോഗപ്പെടുത്തി നീന്തൽ പരിശീലിപ്പിക്കുന്നത്.സൗജന്യവും, സുരക്ഷിതമായി നീന്തൽ പഠിക്കാൻ ഇവിടെയെത്തുന്നവർ ഏറെയാണ്. കാണാം ഒരു ഗ്രാമീണ മാതൃക.
കുറ്റിക്കോൽ, അത്തിയടുക്കത്ത് 15 വർഷം മുൻപ് പഞ്ചായത്ത് ജലസേചനവകുപ്പ് നിർമ്മിച്ച തടയണയാണ് 2019 മുതൽ നീന്തൽ പരിശീലനത്തിനായി ഉപയോഗിക്കാൻ തുടങ്ങിയത്. ഇതിനോടകം 450 ഓളം കുട്ടികൾ നീന്തൽ പഠിച്ചു. ഇവരിൽ , സംസ്ഥാന ജില്ലാ നീന്തലിൽ മത്സരങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളും ഉണ്ട്.
സിവിൽ ഡിഫൻസ് അംഗം ശശീധരനാണ് കുട്ടികൾക്കു സൗജന്യ പരിശീലനം നൽകുന്നത്. കാസർഗോഡിന്റെ മലയോര പ്രദേശങ്ങളിൽ നിന്നടക്കം നിരവധി പേരാണ് ഇവിടെ എത്തിച്ചേരുന്നത്. സൗജന്യവും, സുരക്ഷിതമായി നീന്തൽ പഠിക്കാൻ കുട്ടികളും മുതിർന്നവരും ഉണ്ട്. മാനസിക ഉല്ലാസത്തിനും ശാരീരിക ആരോഗ്യത്തിനും നീന്തൽ പഠിക്കുന്നവർ ഏറെയാണ്. ജലാശയങ്ങളിലെ അപകടങ്ങൾ വർധിക്കുമ്പോൾ അത്തിയടുക്കത്തെത്ത് മാതൃകയാണ്. തടയിണകളും നീന്തൽ പരിശീലനത്തിനായി ഉപയോഗപ്പെടുത്തിയാൽ മുങ്ങി മരണങ്ങൾ ഇല്ലാതാക്കാം.