കാസർഗോഡ്, ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം വീണ്ടും സജീവമാകുന്നു.കുഡലു , പായിച്ചാലിലെ സാവിത്രിയുടെ കഴുത്തില്‍ നിന്നും രണ്ട് പവനോളം തൂക്കം വരുന്നസ്വര്‍ണ മാലയാണ് മോഷ്ടാവ് പറിച്ചെടുത്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.
ചൗക്കി ആസാദ് നഗറിൽ ആശുപത്രിയിലേക്ക് പോവുകയായിരുന്ന 60 വയസ്സുകാരിയുടെ കഴുത്തില്‍ നിന്നാണ് ഹെൽമെറ്റ് ധരിച്ച് ബൈക്കില്‍ എത്തിയ യുവാവ് സ്വർണ്ണമാല മോഷ്ടിച്ചു കടന്നു കളഞ്ഞത് . കുഡലു , പായിച്ചാല്‍ അയോധ്യയിലെ കെ സാവിത്രിയാണ് കവർച്ചക്ക് ഇരയായത് .
ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന രണ്ടു പവന്‍ സ്വര്‍ണ മാലയാണ് മോഷ്ടാവ് പറിച്ചെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി .പരിസരപ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട് .ഏതാനും മാസങ്ങൾക്കു മുൻപാണ് ബേക്കൽ ,മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധികളിലായി ഇത്തരത്തിൽ 25 ഓളം കേസുകൾ റിപ്പോർട്ട് ചെയ്തത് ..
കവർച്ചക്കിരയായവരിൽ കൂടുതലും 50 വയസ്സിൽ മുകളിൽ പ്രായമുള്ളവരാണ് .വീടുകളിൽ എത്തി വെള്ളം ചോദിച്ചും ,വഴി ചോദിച്ചു മെത്തുന്ന സംഘംമാല തട്ടിപ്പറിച്ച് കടന്നുകളയുകയാണ് പതിവ്.ഗ്രാമവഴികളിലൂടെ ഒറ്റയ്ക്ക് നടക്കുന്ന സ്ത്രീകളാണ് മോഷ്ടാക്കളുടെ ലക്ഷ്യം.
മിക്ക കവർച്ചകളും നടന്നത് സിസിടിവി ക്യാമറകൾ ഇല്ലാത്ത പ്രദേശം നോക്കിയാണ്.കവർച്ചക്കായി ഉപയോഗിക്കുന്നതാകട്ടെ മോഷ്ടിച്ച ബൈക്കുകളും.നേരത്തെ സമാനമായ രീതിയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പിടിയിലായ പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.