Share this Article
നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ച് കയറി മൂന്ന് കടകള്‍ തകര്‍ന്നു
The lorry went out of control and rammed into the shop, collapsing three shops

കണ്ണൂർ തലശ്ശേരി  സൈദാർ പള്ളിക്കടുത്ത് നിയന്ത്രണം വിട്ട  ലോറി കടയിലിയിലേക്ക് ഇടിച്ച് കയറി മൂന്ന്  കടകൾ തകർന്നു . ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം .ക്ലീനർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു .

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്. മാഹി ഭാഗത്ത് നിന്നും വരികയായിരുന്ന കെ.എൽ.56 ഡബ്ലു 4006 നമ്പർ ലോറി നിയന്ത്രണം വിട്ട് സൈദാർ പള്ളിക്ക് സമീപത്തെ കടകളിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

അപകടത്തിൽ ഒരു കട പൂർണ്ണമായും രണ്ട് കടകൾ ഭാഗികമായും തകർന്നു.ലോറി ക്ലീനർ മലപ്പുറം സ്വദേശി സഹൽ നിസാരമായ പരുക്കുകളോടെയും ഡ്രൈവർ പരിക്കുകളില്ലാതെയും രക്ഷപ്പെട്ടു.പുലർച്ചെയായതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്.പോലിസ് എത്തിയാണ് അപകടത്തിൽ പെട്ട ലോറി സംഭവ സ്ഥലത്ത് നിന്നും നീക്കം ചെയ്തത്.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories