മഹാകവി ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ കവിതയായ പൂതപ്പാട്ട് നൃത്ത നാടകമാക്കി ഒരു കൂട്ടം വനിതകള്‍. ഇരുപതോളം വനിതകള്‍ പ്രധാനവേഷത്തിലെത്തുന്ന നൃത്തനാടകം സംവിധാനം ചെയ്തിരിക്കുന്നത് മോഹന്‍ അങ്കമാലിയാണ്.
കാലടി അങ്കമാലി മേഖലകളിലെ വനിതകള്‍ക്കൊപ്പം അഞ്ച് കുട്ടികളും മൂന്ന് പുരുഷന്‍മാരും നൃത്തനാടകത്തില്‍ അണിനിരക്കുന്നുണ്ട്. നാടകം കണ്ടിട്ടില്ലാത്തവരും നൃത്തം പഠിച്ചിട്ടില്ലാത്തവരുമുണ്ട് ഇക്കൂട്ടത്തില്‍.
40 നും 50 നും ഇടയില്‍ പ്രാമയുളളവരാണ് ഇവരില്‍ മിക്കവരും. വീട്ടമ്മമാര്‍, ബിസിനസുകാര്‍, വിവിധ മേഖലകളില്‍ ജോലി ചെയുന്നവര്‍ വരെ ഈ കൂട്ടായ്മയിലുണ്ട്. കാലടിയിലെ സ്വാതിക് സുംബ ആന്‍ഡ് യോഗ സെന്ററിലെ അംഗങ്ങളാണ് ഈ വനിതകള്‍. ഒഴിവു സമയങ്ങളിലും, അവധി ദിവസങ്ങളിലുമാണ് ഇവര്‍ നാടക പരിശീലനത്തിനായി മാറ്റിവെക്കുന്നത്.
നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുളള മോഹന്‍ അങ്കമാലിയാണ് നൃത്തനാടകം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അങ്കമാലി വിശ്വജ്യോതി സ്‌കൂളിലെ നൃത്താധ്യാപിക അമൃത ശ്രീജേഷ് നൃത്ത സംവിധാനവും, പ്രേമ ശ്രീകുമാര്‍ കോ ഓഡിനേഷനും നിര്‍വഹിച്ചിരിക്കുന്നു. 30 മിനിറ്റ് ദൈര്‍ഘ്യമുളളതാണ് നാടകം. കാലടി മാണിക്കമംഗലം കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തിലെ പൂരമഹോത്സവത്തിന്റെ ഭാഗമായി ആദ്യ അവതരണം നടക്കും.